google.com, pub-6424298476279500, DIRECT, f08c47fec0942fa0 A to Z world wide news TAMIL: "ഹമാരാ മോദി, ഹർ ഹർ മോദി..!"

புதன், 25 செப்டம்பர், 2019

"ഹമാരാ മോദി, ഹർ ഹർ മോദി..!"

Y

"ഹമാരാ മോദി, ഹർ ഹർ മോദി..!" "ഹമാരാ മോദി, ഹർ ഹർ മോദി..!" ഹൂസ്റ്റണിൽ പന്ത്രണ്ടു വർഷത്തിലേറെയായി ഞങ്ങൾ താമസിക്കുന്നു. ഇവിടം ഒരു കൊച്ചു കേരളം തന്നെയാണ്. ടെക്സാസിൽ കേരള സംസ്ഥാനത്തിലെ അന്തരീക്ഷം പ്രത്യേകം സന്തോഷകരമായ ഒന്നാണ്. എന്നാൽ ഇത്ര കാലത്തിനിടെ ഇത്രത്തോളം ഒരു ഭാരതീയ അഭിമാന ബോധമുണർന്ന വേറൊരു ദിവസമില്ല! അതിനു ജാതിമത കക്ഷിരാഷ്ട്രീയ വ്യത്യാസമില്ല. (അതൊക്കെ കേരളത്തിലെ ചില തല്പര കക്ഷികളുടെ സ്വന്തം ചിന്തകൾ മാത്രം!)ഇവിടെ ഭാരതീയർ തങ്ങൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യംവരുമ്പോൾ ഒറ്റക്കെട്ടായിഉണരും,ഒന്നിച്ചെതിരേൽക്കും..ഞങ്ങൾ ഭാരതീയരാണെന്നതിൽ ലോകത്ത് മറ്റാർക്കുമില്ലാത്ത വിധം അഭിമാനിക്കുവാനിട നൽകിയതിൽ ശ്രീമൻ നരേന്ദ്ര മോദിയ്ക്ക് ആദരമർപ്പിക്കാൻ ഇവിടെ എഴുതുന്ന വാക്കുകൾ മതിയാവില്ലതന്നെ.. ബഹുമാന്യനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൂസ്റ്റണിൽ വരുന്നു എന്നറിഞ്ഞതു മുതൽ ഇവിടെ ഉൽസവാന്തരീക്ഷമായിരുന്നു. ഓരോ ഭാരതീയനും ഈ ദിവസത്തിലേക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു. മുൻപ് പറഞ്ഞതുപോലെ അതിനു തയ്യാറെടുക്കാൻ സഖാക്കൾക്കു പോലും ഒരു ആവേശം തന്നെയായിരുന്നു. ഈ സ്വീകരണത്തിൽ ഒരു മതവും ഒരു രാഷ്ട്രീയവും കാണാത്ത നല്ലവരായ എല്ലാ മത രാഷ്ട്രീയ വിശ്വാസികൾക്കും ഒരേ സ്വരമായിരുന്നു ' ഹമാരാ മോദി, ഹർ ഹർ മോദി..!" തുടർന്നാണ് സ്വീകരണത്തിൻ്റെ രൂപം മാറിയത്. സാക്ഷാൽ ഡൊണാൾഡ് ട്രം പ് 'ഹൗഡി മോദി' പരിപാടിയിൽ പങ്കെടുക്കുവാനുള്ള തീരുമാനം അറിയിക്കുന്നു. അതു വരെ താരതമ്യേന നിശ്ശബ്ദരായിരുന്ന അമേരിക്കൻ പൗരന്മാർ കൂടി മുന്നിട്ടിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ ടെക്സാസ് നരേന്ദ്ര മോദി- ട്രമ്പ് കൂടിക്കാഴ്ചയ്ക്കായി കാതോർത്തിരുന്നു. പ്രചരിച്ചിരുന്ന ഒരു സന്ദേശത്തിൽ നിന്ന് ഇവിടെ ഉദ്ധരിക്കട്ടെ.. "ഏഴായിരം പേർ പങ്കെടുക്കുന്ന പരിപാടിയിൽ സംസാരിയ്ക്കാൻ ഒരിയ്ക്കൽ വിസ നിഷേധിച്ച അമേരിക്കയിൽ അൻപതിനായിരം പേരുടെ സ്വീകരണ പരിപാടിയിൽ നരേന്ദ്രമോദി അമേരിക്കൻ പ്രസിഡൻ്റിനൊപ്പം പങ്കെടുക്കുന്നു. അതെ,ആതിഥേയരിൽ ഒരാൾ അമേരിക്കൻ പ്രസിഡൻ്റ്!!. 'ഹൗഡി മോഡി2019' ഒരു മധുരമായ പകരംവീട്ടൽ കൂടിയാണ്. ചരിത്രത്തിൽ ആദ്യമായി ഭാരത സമൂഹത്തെ അമേരിക്കയിൽ വെച്ച് ഒരു ഭാരത പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന 'ഹൗഡി മോഡി' എന്ന പരിപാടിയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അങ്ങോട്ടുപോയി മോദിയുമായി വേദി പങ്കിടുകയാണ്. ഈ ചരിത്രം, ചരിത്രം എന്നൊക്കെ പറയുന്നത് ഇതുതന്നെയാണ്. വിസ കൊടുക്കരുതെന്ന് ഒപ്പിട്ടു കൊടുത്തവരും ഇവിടെ ചരിത്രരചനയിൽ തന്നെയാണ്. മോദിയ്ക്ക് ലോകം ചുറ്റാമെങ്കിൽ ഒപ്പിട്ടവർ ഇന്ന് ശോഷിച്ച്, ശോഷിച്ച് ഭാരതത്തിൽ തന്നെ എല്ലാ സ്ഥലത്തും പോകേണ്ട രാഷ്ട്രീയ ആരോഗ്യം ഇല്ലാതായിരിയ്ക്കുന്നു. "അതും ഇതും ഒക്കെ ഒരു ചരിത്രം തന്നെ.." ഇന്ന് ഹൂസ്റ്റൺ ഒഴുകുകയായിരുന്നു. സ്റ്റേഡിയത്തിൻ്റെ പരമാവധി ഉൾക്കൊള്ളൽ കപ്പാസിറ്റി എഴുപതിനായിരം ആയിരുന്നു എന്നതിനാൽ സംഘാടകർ അല്പം ഭീതിയിലായിരുന്നു എന്നു തന്നെ പറയാം. തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ നിന്ന് ആളുകളെ നിയന്ത്രിക്കേണ്ടതായി വന്നു. അൻപതിനായിരം പേരെ മാത്രം പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു സംഘാടകർ. എന്നിട്ടും സംഖ്യ അറുപതിനായിരത്തിനടുത്തെത്തി. ഓരോരുത്തരും അവരവരുടേതായ രീതിയിൽ വസ്ത്രങ്ങൾ, അലങ്കാരങ്ങൾ, വാദ്യങ്ങൾ, മുദ്രാവാക്യങ്ങൾ, ഗീതങ്ങൾ ഒക്കെ ഉപയോഗിച്ച് രാഷ്ട്രനായകനെ വരവേൽക്കുവാൻ വിവിധങ്ങളായ രീതിയിൽ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതൽ ഒഴുകിയെത്തിക്കൊണ്ടിരുന്നു. അന്നൊരിക്കൽ സ്വാമി വിവേകാനന്ദ സ്വാമികൾ ചിക്കാഗോയിൽ സംസാരിച്ചു തുടങ്ങിയപ്പോൾ ഉണ്ടായെന്നു കേട്ടിട്ടുള്ള അതേ ആവേശം ഓരോ ഹൂസ്റ്റൺ മലയാളിയും അനുഭവിക്കുന്നത് നേരിൽ കാണാമായിരുന്നു. ഓരോരുത്തരും താൻ ഭാരതീയനാണ് എന്നു തെളിയിക്കാൻ വ്യഗ്രതപ്പെടുന്നതു പോലെ തോന്നി. ഓരോ അമേരിക്കൻ പൗരനും താൻ ഇന്ത്യാക്കാരുടെ സുഹൃത്താണ് എന്നു തെളിയിക്കുവാൻ പരമാവധി ശ്രമം നടത്തുന്നു. എല്ലായിടത്തും 'ഇന്ത്യാ ഇന്ത്യാ ഇന്ത്യാ' വിളികൾ..ഭാരത് മാതാ കീ ജയ് വിളികൾ..മോദി... മോദി.. വിളികൾ.... എനിക്കറിയില്ല, ഏതെങ്കിലും ഒരു ഇന്ത്യൻ പ്രധാന മന്ത്രിയ്ക്ക് ഇതു പോലൊരു ആവേശം ഒരു വിദേശ മണ്ണിൽ സൃഷ്ടിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ടോ? ഇനി ആർക്കെങ്കിലും അതിനു കഴിയുമൊ? ഒരിക്കൽ വിസ നിഷേധിക്കപ്പെട്ട്, ഇന്ത്യയിൽ നിന്ന് വീഡിയൊ കോൺഫറൻസിലൂടെ അമേരിക്കയിലെ ജനസമൂഹത്തെ അഭിസംബോധന ചെയ്ത ഒരു ഗുജറാത്ത് മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു. അദ്ദേഹം അന്നു പറഞ്ഞത്, ഒരിക്കാൽ ഇന്ത്യൻ വിസ നേടുവാൻ അമേരിക്കക്കാർ കാത്തു നിൽക്കുന്ന ഒരവസ്ഥ നാം സൃഷ്ടിക്കും എന്നായിരുന്നു. അന്നത് പുച്ഛിച്ചു തള്ളിയ ഇന്ത്യൻ സമൂഹത്തിൽ ചിലർ ഇന്ന് ആ അത്ഭുതകരമായ ദിനം സുസാധ്യമെന്ന് ചിന്തിക്കുന്നു എന്ന് ചിലരുടെ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞു. ഒരത്ഭുതകരമായ പകരം വീട്ടലിലൂടെ ഹൗഡി മോഡി എന്ന് തികച്ചും ഇന്ത്യൻ പരിപാടിയിൽ ആതിഥേയത്വം വഹിക്കുവാനെത്തില അമേരിക്കൻ പ്രസിഡൻ്റ് ഇന്ത്യയിലെ ചില ദൊഷൈക ദൃക്കുകൾക്ക് നൽകിയ മറുപടി ശ്രദ്ധേയമാണ്. 'ഇന്ത്യ ഇന്ന് അമേരിക്കയുടെ നല്ല സുഹൃത്താണ്, എന്തെന്നാൽ മോദി ഇന്ത്യയെ കൈപിടിച്ചിരിക്കുന്നു!' ഇങ്ങനെ ഒരു ഇന്ത്യൻ ബോധമുയർത്തുന്നതിൽ കക്ഷിരാഷ്ട്രീയ ജാതിമത ഭേദമില്ലാത്ത ഒരു ആവേശമാകുന്നതിൽ നമ്മുടെ മോദി വിജയിക്കുന്നെങ്കിൽ, നാം എന്തിനതിൽ നിന്ന് സംശയ ദൃഷ്ടിയോടെ മാറി നിൽക്കണം? ഒറ്റക്കെട്ടായി ആ മുൻഷ്യനൊപ്പം ഭാരത വികാസത്തിനു വേണ്ടി നാം ഒരുമിക്കുകയല്ലേ വേണ്ടത്? അദ്ദേഹത്തിൻ്റെ ഓരോ വാക്കുകലും ഉണർത്തിയ ആവേശം സിരകളിലൂടെ ഇപ്പോഴും ഒഴുകുകയാണ്. ആ സ്റ്റേഡിയം എല്ലാപോഴും ആവേശഭരിതമായിരുന്നു. ഓരോ പദങ്ങളും ഹൃദയത്തിൽ ഏറ്റിയവരായിരുന്നു ആ വേദിയ്ക്കു മുന്നിൽ. എല്ലാവർക്കും മോദിജിയെ കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല, എല്ലാവർക്കും ആവേശത്തിൽ താനാണ് മുന്നിലെന്ന് തെളിയിക്കണമെന്ന വിചാരമായിരുന്നു. കശ്മീർ വിഷയം പരാമർശിച്ചപ്പോഴായിരുന്നു ഏറ്റവും കരുത്തുറ്റ കയ്യടി. ജമ്മു കശ്മീരിലെ ഏറ്റവും കരുത്തുറ്റ നടപടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കിയത് എന്നു വ്യക്തമാക്കുന്ന അഭിവാദ്യ പ്രകടനം. ഇവിടുത്തെ ജനങ്ങൾ മോദിയെ നെഞ്ചേറ്റിയിരിക്കുന്നു. ഞങ്ങൾ അതിൽ പെട്ട ചെറിയ ചില മണൽത്തരികൾ മാത്രം, ഞങ്ങളെക്കാൾ ആവേശഭരിതരായ ഒരു വലിയ സമൂഹം ഇവിടെ അദ്ദേഹത്തെ നോക്കിയിരിക്കുകയാണ്, ഇമ പോലും ചിമ്മാതെ. ഭാരതമാതാവിൻ്റെ മക്കളായി പിറന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്ന ചില നിമിഷങ്ങളെങ്കിലും ഇപ്പോൾ സാക്ഷാൽ നരേന്ദ്ര മോദി ഉണ്ടാക്കുന്നു എന്നതിൽ ഞങ്ങൾ അത്യധികം അഭിമാനിക്കുന്നു എന്ന് ഓരോരുത്തരും ഉറക്കെ പറയുകയാണ്... വന്ദേ മാതരം, ഭാരത് മാതാ കീ ജയ്..

கருத்துகள் இல்லை:

கருத்துரையிடுக